ഈ ഒരു പോസ്റ്റിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നു എനിക്ക് ഒരു പിടിത്തവുമില്ല. ഇത് ആരെയും മനപൂര്‍വം താറടിച്ചു കാണിക്കണമെന്ന് വിചാരിച്ചു എഴുതുന്നതല്ല, അങ്ങനെ നിങ്ങള്‍ക്ക് ഒരാള്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രം.
എന്നാ അങ്ങട് തുടങ്ങാം, ല്ലേ? ഒരു സാധാരണ മലയാളിയുടെ ഔദ്യോഗിക വാഹനം ഏതെന്നു ചോദിച്ചാല്‍ ഒരുത്തരമേ കിട്ടൂ. ബസ്. ഈ ബസിലെ യാത്രകള്‍ എന്ന് പറയുന്നത് ഒരു വല്യ സംഭവം തന്നെയാ, ട്ടോ. ഒന്നാമത്, വിവിധ തരം ആള്‍ക്കാരുടെ ഒരു സംഗമ വേദിയാണ് ബസ്. , രണ്ടാമത്, പല ആള്‍ക്കാരുടെയും സ്വഭാവം മനസ്സിലാക്കാനുള്ള ഒരു അവസരം നിങ്ങള്‍ക്ക് ഈ യാത്രകളില്‍ ലഭിക്കും. പണ്ട് തൊട്ടേ ശരണം ബസ് യാത്ര തന്നെ ആയതിനാല്‍ പല തരത്തിലുള്ള സ്വഭാവക്കാരെ കണ്ടറിയാന്‍ നോമിന് സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ള ചില പ്രത്യേക സ്വഭാവക്കാരുടെ വയസ്സ് അനുസരിച്ചുള്ള ലിസ്റ്റ് താഴെ കൊടുക്കുന്നു.
1 . പ്രായം 15 -22 വരെ.
ഇവര്‍ക്ക് സീറ്റ് കിട്ടിയാലും ഇരിക്കാന്‍ താല്പര്യമുണ്ടാകില്ല. നില്ക്കാന്‍ മുന്‍ഗണന സ്ത്രീകളുടെ തൊട്ടു പിന്നിലാണ്. സ്ത്രീകള്‍ എന്ന് പറയുമ്പോള്‍ ഇന്ന പ്രായം എന്നൊന്നുമില്ല, ഒരു 15 വയസ്സ് തൊട്ടു 40 വയസ്സ് വരെയുള്ള സ്ത്രീകള്‍ ഇവരുടെ ഇരകളാണ്. അങ്ങനെ തൊട്ടും ഉരുമ്മിയും നന്നായി 'സ്നേഹിക്കാന്‍' ഇവര്‍ക്ക് വല്യ താല്‍പര്യമാണ്.
2 . പ്രായം 23 -30 വരെ.
ഇവരില്‍ ദ്വന്ദവ്യക്തിത്വം വരെ കാണാറുണ്ട്. ചിലപ്പോള്‍ സൌമനസ്യരായും മറ്റു ചിലപ്പോള്‍ കണ്ണില്‍ ചോരയില്ലാത്ത ക്രൂരന്മാരായും ഇവര്‍ മാറും. ഏകദേശം ഒരു 'അന്ന്യന്‍' മോഡല്‍..., ഇതില്‍ ചിലര്‍ക്ക് വൃദ്ധന്മാരോട് പുച്ഛഭാവം ആയിരിക്കും. വയസ്സ് ഇത്രയേ ഉള്ളെങ്കിലും കിട്ടിയ സീറ്റ് മറ്റാര്‍ക്കെങ്കിലും വിട്ടു കൊടുക്കാന്‍ ഇതില്‍ ചിലരെങ്കിലും വിമുഖത കാട്ടാറുണ്ട്.., ബസില്‍ നില്‍ക്കുമ്പോള്‍, തിരക്കാണെങ്കില്‍, മറ്റുള്ളവരെ ചവുട്ടുന്നതും ഉന്തുന്നതും ഇവര്‍ക്ക് ഒരു ഹരമാണ്. പക്ഷെ, ഈ പ്രായത്തില്‍ ഉള്ള ഭൂരിപക്ഷവും നല്ലവരായിരിക്കും. ഞാനും ഈ പ്രായത്തിലാണെ..
3 . പ്രായം 30 -50 വരെ.
ഇക്കൂട്ടത്തില്‍ സീറ്റ് മോഹികള്‍ ആണ് കൂടുതലും. ഒരു സീറ്റ് ഒഴിഞ്ഞു കണ്ടാല്‍ അവിടെ ഇക്കൂട്ടരുടെ ഒരു അടിപിടി തന്നെ നടന്നേക്കും. സാമര്‍ത്ഥ്യം ഉള്ളവന്‍ സീറ്റ് നേടും. ഇല്ലാത്തവന്‍ പല്ലിറുമ്മി സൈഡില്‍ നില്‍ക്കും. ഇവരില്‍ കാണപ്പെടുന്ന മറ്റൊരു വിഭാഗം കുടിയന്മാരാണ്. കൈലി മുണ്ടും, ഷര്‍ട്ടും ആയിരിക്കും ഭൂരിപക്ഷ വേഷം. ഇവര്‍ ബാക്കിയുള്ളവര്‍ക്ക് തലവേദന ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കണ്ടക്ടറെ ചീത്ത വിളിച്ചും, ചാഞ്ഞ് നില്ക്കണ മരം പോലെ ഇരിക്കുന്നവരുടെ മേലേക്ക് നിന്നും, വിവിധ സര്‍ക്കസ് കളികള്‍ കളിച്ചും ഇവര്‍ അഴിഞ്ഞാടും. ഈ പ്രായത്തിലും സ്ത്രീ മോഹികള്‍ക്ക് കുറവുണ്ടാകില്ല.
4 . പ്രായം 50ന് മുകളില്‍.
നാം തഴയുന്നവര്‍., ഭൂരിപക്ഷവും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളവരായിരിക്കും. പക്ഷെ, ബാക്കിയുള്ള വിഭാഗക്കാര്‍ ഇവരെ തീര്‍ത്തും അങ്ങ് ഒഴിവാക്കും. ഇവര്‍ക്ക് വേണ്ടിയുള്ള സീറ്റ് പോലും പലരും ഒഴിഞ്ഞു കൊടുക്കാറില്ല, പല വട്ടം നിര്‍ബന്ധിച്ചാല്‍ ഒന്ന് എഴുന്നെറ്റാലായി. ഇവരില്‍ അധികവും സാധുക്കള്‍ ആയിരിക്കുമെങ്കിലും നല്ല പേര് കളയാന്‍ വേണ്ടി ചില വിരുതന്മാര്‍ ഇവര്‍ക്കിടയിലും ഉണ്ട്.
ഇവരൊക്കെ കൂടി ചേര്‍ന്നതാണ് ബസിലെ പുരുഷ സാമ്രാജ്യം. ഈ സാമ്രാജ്യത്തിന്റെ നേടും തൂണുകളായി ഡ്രൈവറും, കണ്ടക്ടറും, പിന്നെ കിളിയും. ഇവരെ കുറിച്ച് മറ്റൊരു പോസ്റ്റില്‍ പറയാം.
ഇതില്‍ എല്ലാ വിഭാഗത്തിലും നല്ലവരും ഉണ്ട് കേട്ടോ, ഇനി ഞാന്‍ ഇത് എഴുതിയെന്നും പറഞ്ഞു ആര്‍ക്കും എതിര്‍പ്പ് തോന്നേണ്ട. ഇനി എതിര്‍പ്പ് തോന്നിയാല്‍ എന്നെ അറിയിക്ക്യ, ഈ വിലാസത്തില്‍ തന്നെ ആയാല്‍ നല്ലത്. മാന്യഭാഷയാണ് നമുക്ക് നല്ലത് എന്ന് ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇതെന്തിനാ ഇവന്‍ ഇപ്പൊ ഈ ലിസ്റ്റ് ഒക്കെ ഉണ്ടാക്കിയതെന്ന് പലര്‍ക്കും തോന്നാം, എന്ത് ചെയ്യാനാ ഇഷ്ടാ, മനസ്സില്‍ വന്നു, എഴുതി, അത്രേയുള്ളൂ. അപ്പൊ പിന്നെ കാണാം.
ശുഭരാത്രി.

No comments:
Post a Comment